You are Here : Home / News Plus

പിള്ള അഴിമതി ആരോപിക്കുന്നത് തെറ്റാകില്ല -പിണറായി

Text Size  

Story Dated: Monday, January 26, 2015 06:39 hrs UTC

തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണ പിള്ളയെ തള്ളാതെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പിള്ളയുടെ കാര്യത്തില്‍ ആദ്യം യു.ഡി.എഫ് തീരുമാനം എടുക്കട്ടെയെന്ന് പിണറായി വിജയന്‍ പറഞ്ഞു. അതിന് ശേഷം പിള്ളയെ ഇടതുമുന്നണിയില്‍ എടുക്കണോ എന്ന കാര്യം ആലോചിക്കാം. സര്‍ക്കാറിനെതിരെ പിള്ള അഴിമതി ആരോപിക്കുന്നത് എങ്ങനെ തെറ്റാകുമെന്നും പിണറായി ചോദിച്ചു.
യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന ബാലകൃഷ്ണപിള്ള കഴിഞ്ഞദിവസം മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.