You are Here : Home / News Plus

പിള്ളയെ അനുകൂലിച്ച് വി.എസ്‌

Text Size  

Story Dated: Tuesday, January 27, 2015 07:11 hrs UTC

ബാലകൃഷ്ണപ്പിള്ളയായാലും പി.സി ജോര്‍ജ്ജായാലും അഴിമതിക്കെതിരെ നിലപാടെടുത്താന്‍ എല്‍.ഡി.എഫിന് പരിഗണിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ അഴിമതി ആരോപിച്ച് കോടതിയെ സമീപിച്ച വി.എസ് അച്യുതാനന്ദന്റെ നിലപാടുമാറ്റം രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയായിട്ടുണ്ട്. കേസില്‍ ബാലകൃഷ്ണപിള്ളക്ക് ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. ആരായാലും ഇപ്പോള്‍ എന്ത് നിലപാടെടുക്കുന്നുവെന്നാണ് നോക്കേണ്ടതെന്ന് ഇക്കാര്യത്തില്‍ വി.എസ് പ്രതികരിച്ചു. സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വി.എസ് പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.