You are Here : Home / News Plus

മാണിക്ക് ലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Tuesday, January 27, 2015 11:24 hrs UTC

ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം.മാണിക്ക് മുസ്ലിം ലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ധനമന്ത്രി സ്ഥാനത്ത് മാണി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുധീരനുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ചയാണെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.