ബാലകൃഷ്ണപിള്ളക്കും പി.സി ജോര്‍ജിനുമെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രംഗത്ത്. മുന്നണിയില്‍ നിന്നുകൊണ്ട് പിള്ളയും ജോര്‍ജും പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണ്. അനാവശ്യ വിവാദങ്ങള്‍ യു.ഡി.എഫിന്‍്റെ പ്രതിഛായയെ ബാധിച്ചു. ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വിവാദങ്ങള്‍ മാത്രമാണ്. ഇത് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍് മുന്നണിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. പി.സി ജോര്‍ജിനെതിരെ യു.ഡി.എഫിന്റെ അയഞ്ഞ സമീപനം ശരിയല്ല. അദ്ദേഹം നടത്തികൊണ്ടിരിക്കുന്ന പരസ്യ പ്രസ്താവനകള്‍ മുന്നണിയെ പ്രതിരോധത്തിലാക്കി. ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ളെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
Comments