പല്ലശനയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. പല്ലശന കൂടല്ലൂര്‍ എരിക്കാട് സ്വദേശി ബാബു(44), മക്കളായ അഭിത (അഞ്ച്), അക്ഷയ(രണ്ട്) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. ബാബുവിന്റെ ഭാര്യ പ്രമീള സമീപമുള്ള ബന്ധുവീട്ടില്‍ നിന്നും മകന് അജിത്തിനെ വിളിക്കാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. ഒറ്റമുറിയുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഗ്യസ് സിലിണ്ടറില്‍ നിന്നും സ്റ്റൗവിലേക്കുള്ള കണക്ഷന്വിട്ടാണ് തീപിടുത്തമുണ്ടായത്.
Comments