ബാര്‍ കോഴക്കേസ് വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.ആര്.എസ്.പി (ബി) ജനറല്‍ സെക്രട്ടറി എ.വി താമരാക്ഷന്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം.ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.വിജിലന്‍സ് അന്വേഷണത്തിന് കാലതാമസം നേരിടുന്നു, വഴിതെറ്റുന്നു എന്നീ വാദങ്ങള്‍ ഹര്ജിക്കാരന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം കെ.എം മാണിക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടു.
പരാതി പുറത്തുവന്ന് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും അന്വേഷണസംഘം മാണിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയോ ബന്ധുക്കളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ബാര്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ അനുകൂല തീരുമാനത്തിനായി മന്ത്രി മാണിക്ക് ഒരു കോടി രൂപ നല്‍കിയെന്നാണ് പരാതിക്കാരനായ ബിജു രമേശ് പറയുന്നത്.
Comments