You are Here : Home / News Plus

ലിംഗനിര്‍ണയ പരിശോധന ; പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന്‍ സുപ്രീംകോടതി

Text Size  

Story Dated: Thursday, January 29, 2015 03:37 hrs UTC

ഗര്‍ഭസ്ഥ ശിശുവിന്‍െറ ലിംഗനിര്‍ണയ പരിശോധന സംബന്ധിച്ച പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇന്‍റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനുകളായ ഗൂഗ്ള്‍, യാഹൂ, മൈക്രോസോഫ്റ്റിന്‍െറ ബിങ് എന്നിവക്കാണ് പരമോന്നത കോടതി നിര്‍ദേശം നല്‍കിയത്. ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവ് കാണപ്പെടുന്നതിന്‍െറ പശ്ചാത്തലത്തിലാണ് ഉത്തരവ്.
നിയമം മൂലം നിരോധിച്ചിട്ടും ശിശുവിന്‍െറ ലിംഗം നോക്കി ഗര്‍ഭഛിദ്രം നടത്തുന്ന പ്രവണത ഇന്ത്യയില്‍ വലിയ പ്രശ്നമായിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി 11ന് അടുത്ത വാദം കേള്‍ക്കലിനിടെ ഇതുസംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.