യു.ഡി.എഫില്‍ കലാപക്കൊടി ഉയര്‍ത്തിയ ആര്. ബാലകൃഷ്ണപിള്ളയ്ക്കും പി.സി. ജോര്‍ജിനുമെതിരെ തത്കാലം നടപടി വേണ്ടെന്ന് യു.ഡി.എഫ്. തീരുമാനം. ഇരുവരും മുന്നണിയുമായി സഹകരിച്ച് മുന്നോട്ടുപോകണമെന്നതാണ് യു.ഡി.എഫ്. നേതൃയോഗത്തിലെ പൊതുവികാരം.
ഈ വികാരം ഉള്‍ക്കൊണ്ട് ബാലകൃഷ്ണപിള്ളയും പി.സി. ജോര്‍ജും മുന്നണിയുമായി സഹകരിച്ചുപോകുമെന്നാണ് പ്രതീക്ഷയെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇരുവരുടെയും നിലപാടില്‍ മുന്നണിയോഗം അസംതൃപ്തി പ്രകടിപ്പിച്ചു. ജോര്‍ജ് യോഗത്തില്‍ വച്ചുതന്നെ തന്റെ ഭാഗം വിശദീകരിച്ചു. മുന്നണിയുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും യു.ഡി.എഫിനെ ശക്തിപ്പെടുത്താനേ ശ്രമിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. ആര്. ബാലകൃഷ്ണപിള്ളയെ യോഗത്തിന് ക്ഷണിച്ചിരുന്നില്ല. യോഗത്തിന്റെ തീരുമാനം അദ്ദേഹത്തെ അറിയിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇരുവരും സ്വീകരിക്കുന്ന നിലപാടിന് അനുസൃതമായിട്ടായിരിക്കും മുന്നണിയുടെ സമീപനമെന്നും തങ്കച്ചന് പറഞ്ഞു.
Comments