താന്‍ തെറ്റ് ചെയ്തിട്ടില്ളെന്നും യു.ഡി.എഫും ഉമ്മന്‍ ചാണ്ടിയുമാണ് തെറ്റ് തിരുത്തേണ്ടതെന്നും കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള. യു.ഡി.എഫില്‍ തുടരുമെന്നും എന്നാല്‍ ഇനി ഒരു യു.ഡി.എഫ് യോഗത്തിലും പങ്കെടുക്കില്ലെന്നും പിള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ബാലകൃഷ്ണപിള്ള തെറ്റ് തിരുത്തണമെന്ന യു.ഡി.എഫ് യോഗത്തിന്‍െറ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സ്ഥാപിച്ച തന്നെ ക്ഷണിക്കാതെ യോഗം കൂടിയതാണ് ഏറ്റവും വലിയ തെറ്റ്. താനുണ്ടാക്കിയ തറവാട്ടില്‍ നിന്ന് പുറത്താക്കാനാണ് ശ്രമിച്ചത്. യു.ഡി.എഫില്‍ നിന്ന് പുറത്താക്കട്ടെയെന്നും എന്നാല്‍ താനായിട്ട് പുറത്ത് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.. യു.ഡി.എഫ് നാലുകൊല്ലമായി തന്‍െറ പാര്‍ട്ടിയോട് ചെയ്യുന്ന തെറ്റുകള്‍ തിരുത്തണം. വാഗദാനം ലംഘനം നടത്തുകയും തന്നെ അപമാനിക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയാണ് മറുപടി പറയേണ്ടത്. ചാവേറായ തങ്കച്ചനെക്കൊണ്ട് മറുപടി പറയിക്കരുതെന്നും പിള്ള ആവശ്യപ്പെട്ടു.
Comments