You are Here : Home / News Plus

ബി.ജെ.പി. നേതാവ് വെട്ടേറ്റ് മരിച്ചു; ആലപ്പുഴയില്‍ ഹര്‍ത്താല്‍

Text Size  

Story Dated: Thursday, January 29, 2015 07:25 hrs UTC

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ ഐ.ടി.സി. കോളനിയിലെ വേണുഗോപാല്‍ (46) വെട്ടേറ്റ് മരിച്ചു. കാലത്ത് ആറു മണിക്ക് വീട്ടില്‍ അലക്കിക്കൊണ്ടിരിക്കുമ്പോള്‍ അക്രമിസംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് വേണുഗോപാല്‍. രണ്ട് വര്‍ഷം മുന്‍പ് കലവൂര്‍ സ്വദേശി ചന്ദ്രലാല്‍ വെട്ടേറ്റ് മരിച്ച സംഭവത്തിലെ ഒന്നാം പ്രതിയായ വേണുഗോപാല്‍ ഇപ്പോള്‍ പരോളിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.