You are Here : Home / News Plus

ഭൂമിയിടപാട് : ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം നടത്തണമെന്ന് വി.എസ്.

Text Size  

Story Dated: Thursday, January 29, 2015 11:35 hrs UTC

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.
31 കോടിയുടെ അഴിമതിയാണ് പാറ്റൂര്‍ ഭൂമിയിടപാടില്‍ നടന്നത്. അന്വേഷണത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ച വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളിനെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാനത്തെ മന്ത്രിമാര്‍ കോഴപ്പണം എണ്ണുന്നതിന്റെ തിരക്കിലാണ്. ആര്‍.ബാലകൃഷ്ണപിള്ളയെ കോടതി ശിക്ഷിച്ചത് അഴിമതി കേസില്‍ തന്നെയാണ്. പിള്ളയുമായി ഒന്നിച്ച് പോകില്ല. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയില്‍ വരട്ടയെന്നും അപ്പോള്‍ കാണാമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.