'ശുംഭന്' പരാമര്‍ശം നടത്തിയ കേസില്‍ സിപിഎം നേതാവ് എം.വി.ജയരാജന് കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിധിച്ചു. ഹൈക്കോടതി നല്കിയ ആറ് മാസത്തെ തടവ് നാല് ആഴ്ചയായി സുപ്രീം കോടതി കുറച്ചു. ഇതോടെ കേസില്‍ ജയരാജന് ജയിലില്‍ പോകുമെന്ന് ഉറപ്പായി. സുപ്രീം കോടതി വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ പോലീസ് ജയരാജനെ അറസ്റ്റ് ചെയ്തേക്കും.
പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ നടത്തിയ സമരത്തിനിടെയാണ് ജയരാജന് ശുംഭന് പരാമര്‍ശം നടത്തിയത്. വിധിക്കെതിരേ സംസാരിക്കുന്നതിനിടെ കോടതികളിലെ ചില ശുംഭന്മാര് ഇത്തരം വിധികള്‍ പുറപ്പെടുവിക്കും എന്നാണ് ജയരാജന് പ്രസംഗിച്ചത്. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. പിന്നീട് വിചാരണയ്ക്ക് ശേഷം ആറ് മാസത്തെ തടവ് ഹൈക്കോടതി വിധിക്കുകയും ചെയ്തു.
Comments