ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ക്രൂഡ് വില്‍പ്പന നടക്കുന്നത്. 1.78 ഡോളര്‍ കുറഞ്ഞ് ബാരലിന് 44 ഡോളറില്‍ താഴെയാണ് വില. അമേരിക്കയുടെ കരുതല്‍ ശേഖരം 80 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലെത്തിയതാണ് വില വീണ്ടും കുറയാന്‍ കാരണമായത്. അമേരിക്കയുടെ എണ്ണശേഖരം 89 ലക്ഷം ബാരല്‍ വര്‍ദ്ധിച്ച് 40.7 കോടി ബാരല്‍ ആയി. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുറയാക്കാത്തതും വില വന്‍ തോതില്‍ ഇടിയാന്‍ ഇടയാക്കി.
ആറ് മാസത്തിനിടയില്‍ 60 ശതമാനത്തോളമാണ് എണ്ണ വിലയില്‍ ഇടിവുണ്ടായത്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ഈ വിലക്കുറവ് പ്രതിഫലിക്കുന്നില്ല.
Comments