കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ പാലായിലെ വസതിയിലേയ്ക്ക് യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
മാര്‍ച്ച് കൊട്ടാരമറ്റം സ്റ്റാന്‍ഡിന് മുന്നില്‍ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ മുന്നേറാന്‍ ശ്രമിച്ചതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അരമണിക്കൂറോളം നഗരത്തില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് ഉദ്ഘാടനം ചെയ്തു. മാണി രാജിവെയ്ക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് മുരളീധരന് പറഞ്ഞു.
Comments