കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന ധനമന്ത്രി കെ. എം മാണിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു. ബാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് കോടികള്‍ കൈകാര്യം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് മാണിക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ശേഖരിച്ച രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിജിലന്‍സ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍ഫോഴ്സ്മെന്റ് കൊച്ചി ഓഫീസിലെ ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. പ്രാഥമികാന്വേഷണത്തിനു ശേഷമാകും കേസെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അന്വേഷണത്തിന്റെ ഭാഗമായി ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ മൊഴിയെടുത്തു. കോഴ നല്‍കിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments