ദിലീപും മഞ്ജുവാര്യരും നിയമപരമായി വേര്‍പിരിഞ്ഞു. ഇവര്‍ തമ്മിലുള്ള വിവാഹ മോചനക്കേസില്‍ നടപടിക്രമങ്ങള്‍ ജനവരി 29-ന് തന്നെ പൂര്‍ത്തിയായിരുന്നു. കൗണ്‍സിലിങിനു ശേഷം ഒത്തുതീര്‍പ്പിന് കോടതി നല്കിയ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇരുവരും 29ന് കുടുംബകോടതി ജഡ്ജി പി മോഹന്‍ദാസിനു മുന്നില്‍ ഹാജരായിരുന്നു.
വിവാഹമോചനം അനുവദിച്ച് കുടുംബക്കോടതി ഇന്ന് വിധി പുറപ്പെടുവിച്ചു.ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന നിലപാടാണ് ഇരുവരും കോടതിയെ അറിയിച്ചത്. കഴിഞ്ഞവര്‍ഷം ജൂലായ് 24-നാണ് ഇരുവരും വിവാഹമോചന ഹര്‍ജി നല്‍കിയത്.
Comments