You are Here : Home / News Plus

ജിജി തോംസണ്‍ ചുമതലയേറ്റു

Text Size  

Story Dated: Saturday, January 31, 2015 09:01 hrs UTC

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ ചുമതലയേറ്റു. ഇ.കെ.ഭരത്ഭൂഷണ്‍ വിരമിച്ച ഒഴിവിലാണ് ജിജി തോംസണ്‍ ചുമതലയേറ്റത്. പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു 1980 ബാച്ചില്‍പ്പെട്ട കേരള കേഡര്‍ ഐഎഎസ് ഓഫീസറായ ജിജി തോംസണ് 2016 ഫെബ്രുവരി വരെ കാലാവധിയുണ്ട്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ സ്ഥാനമൊഴിഞ്ഞശേഷം കേന്ദ്ര ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ഈ മാസം ആദ്യമാണ് സംസ്ഥാന സര്‍വീസില്‍ മടങ്ങിയെത്തിയത്.
. തന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് ചുമതലയേറ്റ ശേഷം ജിജി തോംസണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.