ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രധാന പ്രചരണ പരിപാടികള്‍ക്കായി ബി.ജെ.പി തയ്യാറാക്കിയ പോസ്റ്ററുകളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്ബേദിയില്ല. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന പ്രചരണപരിപാടികള്‍ക്കായി തയാറാക്കിയ പോസ്റ്ററുകളിലൊന്നും കിരണ്‍ ബേദിയുടെ ചിത്രം ഉള്കൊള്ളിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പ്രചരണം നടക്കുന്ന മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെയും ചിത്രമുള്ള പോസ്റ്റുകളാണ് പ്രചരിപ്പിക്കുന്നത്. സാധാരണയായി എല്ലാ പ്രചരണ പരിപാടികള്‍ക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കൂടി ഉള്‍പ്പെടുത്താറുള്ളതാണ്.
ഡല്‍ഹിയിലെ പ്രധാന തെരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാര്‍ട്ടി പ്രധാന എതിരാളിയായ എ.എ.പിക്കെതിരെ പ്രചരണ പരിപാടികള്‍ ശക്തമാക്കി കൊണ്ടിരിക്കയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ചേക്കേറിയ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായതിലുള്ള എതിര്‍പ്പുകള്‍ പാര്‍ട്ടിയില്‍ പ്രകടമാവുകയാണ്.
Comments