ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി സുഷമ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. പ്രോട്ടോകോള്‍ ലംഘിച്ചാണ് ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച നടത്തുക. സാധാരണ ഒരു രാജ്യത്തെ വിദേശകാര്യ മന്ത്രി ചൈന സന്ദര്‍ശിക്കുമ്പോള്‍ പ്രസിഡന്റ് കൂടിക്കാഴ്ച പതിവില്ല. ചൈന വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. വിസിറ്റ് ഇന്ത്യ- 2015 വിനോദസഞ്ചാര പരിപാടിയും ഉദ്ഘാടനം ചെയ്യും.
‘ഏഷ്യന്‍ നൂറ്റാണ്ട്’ എന്ന പൊതുലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആറിന പദ്ധതികള്‍ക്ക് സന്ദര്ശത്തിനടയില് സുഷമ രൂപംനല്‍കും. പ്രധാനമന്തി മോദിയുടെ ചൈന സന്ദര്‍ശനത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കലാണ് സന്ദര്‍ശനത്തിന്‍െറ മുഖ്യലക്ഷ്യം. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും അനുഗമിക്കുന്നുണ്ട്.
Comments