ഡല്‍ഹി ക്രിസ്ത്യന്‍ പള്ളി ആക്രമണം ആസൂത്രിതമാണെന്ന് ചെന്നിത്തല
Text Size
Story Dated: Monday, February 02, 2015 04:06 hrs UTC
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ തുടരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് ആഭ്യന്തര മന്ത്രി മേശ് ചെന്നിത്തല. ആക്രമണത്തിന് ഇരയായ വസന്ത്കുഞ്ചിന്െറ സെന്റ് അല്ഫോല്സ ദേവാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തെകുറിച്ച് കാര്യക്ഷമമായ അന്വേഷണം ഡല്‍ഹി പൊലീസ് നടത്തണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ലഫ്റ്റനന്റ് ഗവര്‍ണറെ കാണുമെന്നും ചെന്നിത്തല അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വസന്ത്കുഞ്ചിലെ സെന്റ് അല്ഫോല്സ ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്. ദേവാലയത്തിന്‍െറ വാതിലുകള്‍ തകര്‍ത്ത ആക്രമികള്‍ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു.
Comments