You are Here : Home / News Plus

സര്‍ക്കാര്‍ ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ ഹാജരും കൃത്യനിഷ്ഠയും ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി

Text Size  

Story Dated: Tuesday, February 03, 2015 07:22 hrs UTC

സര്‍ക്കാര്‍ ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ ഹാജരും കൃത്യനിഷ്ഠയും ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നടന്ന സെക്രട്ടറിമാരുടെ ആദ്യ യോഗത്തിലാണ് ജിജി തോ ംസണിന്‍െറ നിര്‍ദേശം. സെക്രട്ടറിയേറ്റ് അടക്കമുള്ള പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ഉദ്യോഗസ്ഥര്‍ കൃത്യമായി ഹാജരാകുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ജോലി സമയത്ത് അവര്‍ ഓഫിസിലുണ്ടോയെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും വിലയിരുത്തണം. ഇതിന്‍െറ ചുമതല വകുപ്പു തലവന്മാര്‍ക്കാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന അഞ്ച് പദ്ധതികള്‍ക്കെങ്കിലും രൂപം നല്‍കണം. ഭരണഭാഷ മലയാളമാക്കിയെങ്കിലും അതു നടപ്പാക്കുന്നില്ല. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്ല് അവതരിപ്പിക്കുന്നതില്‍ കാലതാമസമുണ്ടായി. ഇത്തരത്തിലുള്ള കാലതാമസം ഇനി തുടരാനാവില്ളെന്നും ജിജി തോംസണ്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.