കെ.എസ്.ആര്.ടി.സി മെക്കാനിക്കല്‍ വിഭാഗത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആശങ്കകള്‍ 10 ദിവസത്തിനകം പരിഹരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. തിങ്കളാഴ്ച ആരംഭിച്ച സമരം ഇന്നലെ രാവിലെ യൂണിയന് നേതാക്കള്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ തൊഴിലാളി സംഘടനകള്‍ സമരം പിന്‍വലിച്ചതായി അറിയിച്ചിരുന്നു.
Comments