ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രണങ്ങളില് ഒരു തരത്തിലുമുള്ള തിരിമറി സാധ്യമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍വ്വകക്ഷി യോഗത്തെ അറിയിച്ചു. തിരിമറി സാധ്യമെന്ന് തെളിയിക്കാന്‍ ഈ മാസം രണ്ടു ദിവസത്തെ സമയം നല്‍കാമെന്നും കമ്മീഷന് വെല്ലുവിളിച്ചു. 2019ഓടെ എല്ലാം ഇവിഎമ്മുകളുമായും വിവിപാറ്റ് സംവിധാനം ഘടിപ്പിക്കാന്‍ തീരുമാനിച്ചു. 35 സംസ്ഥാന പാര്‍ടികളുടെയും ഏഴ് ദേശീയ പാര്‍ടികളുടെയും പ്രതിനിധികളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നത്.
Comments