നിയമസഭയില്‍ സ്പീക്കറുടെ റൂളിംഗിൽ ഭരണപക്ഷത്തിന് വിമർശനം. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയില്ല എന്ന പരാതി വസ്തുതാപരമാണെന്നും സ്പീക്കര്‍ റൂളിംഗില്‍ വ്യക്തമാക്കി. ഇതിന് ന്യായീകരണങ്ങൾ പര്യാപ്തമല്ലെന്നും ഓഫീസിൽ ഏകോപനമുള്ള മന്ത്രിമാർ കൃത്യം മറുപടി നൽകുന്നുണ്ടെന്നും എല്ലാ ചോദ്യങ്ങൾക്കും ഈ മാസം 25ന് മുമ്പ് മറുപടി നൽകണമെന്നും സ്പീക്കര്‍ റൂളിംഗ് നല്കി.
Comments