ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ കോട്ടയത്ത് വീണ്ടും സി.പി.എം കേരള കോണ്‍ഗ്രസ് (എം) ധാരണ. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് വീണ്ടും സി.പി.എം കേരളാ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്. കേരളാ കോണ്‍ഗ്രസ് അംഗം സെബാസ്റ്റ്യന്‍ പുളത്തുങ്കല്‍ 12 അംഗങ്ങളുടെ പിന്തുണയോടെ വിജയിച്ചു. സി.പി.എമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും ആറുവീതം അംഗങ്ങള്‍ കേരളാ കോണ്‍ഗ്രസിനെ പിന്തുണച്ചു. സി.പി.ഐ അംഗവും പി.സി ജോര്‍ജ് പിന്തുണയ്ക്കുന്ന അംഗവും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കേരളാ കോണ്‍ഗ്രസ് അംഗം സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായുള്ള ഒഴിവിലേക്കായാരുന്നു തിരഞ്ഞെടുപ്പ്.
Comments