സച്ചിന് എ ബില്യണ്‍ ഡ്രീംസ് എന്ന പേരില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കറിനെക്കുറിച്ചുള്ള സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ് നല്‍കും. കേരളത്തിലും ഛത്തീസ്ഗഢിലും സച്ചിന്റെ സിനിമയ്ക്ക് നികുതിയിളവ് ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന്നിര്മാതാവ് രവി ഭഗ്ചന്ദ്ക പറഞ്ഞു. ഈ സിനിമ ഒരു വ്യക്തിയുടെ കഠിനാധ്വാനത്തിന്റെ ആദരവാണ്. ഇന്നത്തെ യുവാക്കള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുന്നതാണ് സച്ചിന്റെ ജീവിതം
നികുതിയിളവ് നല്കിയ സംസ്ഥാനങ്ങളോട് നന്ദിയുണ്ട്. കൂടുതല്‍ പേര് സച്ചിന്റെ ജീവിത കഥ കാണുന്നതിനും പഠിക്കുന്നതിനും ഇത് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഇരുണ്ട കാലഘട്ടങ്ങളെ അദ്ദേഹം എങ്ങനെയാണ് മറികടന്നതെന്നും ഈ സിനിമ കാണിച്ചു തരുമെന്നും ഭഗ്ചന്ദ്ക പറഞ്ഞു.
Comments