തിരുവനന്തപുരം:ബാലകൃഷ്ണപ്പിള്ളയോടും കെഎം മാണിയോടും ഒരേ നിലപാടാണെന്ന് സിപിഐ . എല്‍ഡിഎഫിലേക്ക് ഒരു ഘടകക്ഷിയെ സ്വീകരിക്കുമ്പോള്‍ അവിടെ അഴിമതിക്കെതിരായ നിലപാടും എല്‍ഡിഎഫിന്റെ നയപരിപാടികളും പ്രധാനമാണ്. ആ രീതിയില്‍ മാണിയെ അംഗീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. എല്‍ഡിഎഫില്‍ ചേര്‍ക്കണം എന്ന് ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സാധ്യമല്ല എന്ന് ഞങ്ങള്‍ അറിയിച്ചു. എന്നാല്‍ മുന്നണിയുമായി സഹകരിക്കുന്ന കക്ഷികള്‍ക്ക് ബോര്‍ഡ്-കോര്പ്പറേഷന് സ്ഥാനങ്ങള്‍ നല്‍കിയിരുന്നു ആ രീതിയിലാണ് ബാലകൃഷ്ണപ്പിള്ളയ്ക്ക് മുന്നോക്കക്ഷേമ കോര്പ്പറേഷന് ഡയറക്ടര്‍ സ്ഥാനം നല്‍കിയത് വ്യക്തികളുടെ മുഖം നോക്കിയല്ല നയപരിപാടികള്‍ നോക്കിയാണ് മുന്നണികള്‍ നയം തീരുമാനിക്കുന്നത്.
Comments