വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിന് എതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അക്കൗണ്ട്സ് ജനറലിന് പരാതി നല്‍കും. സിഎജിറിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വസ്തുതാപരമല്ലെന്നാരോപിച്ചാണ് ഉമ്മന്‍ ചാണ്ടി പരാതി നല്‍കുക. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ബാഹ്യസ്വാധീനം ഉണ്ടായോ എന്ന് സംശയം പ്രകടിപ്പിച്ചാണ് പരാതി. റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരണം പരിഗണിച്ചില്ല. ഓഡിറ്റിനൊപ്പം ഉണ്ടായിരുന്ന കണ്സള്ട്ടന്റിനെതിരെയും ഉമ്മന്‍ചാണ്ടി പരാതിയുന്നയിക്കും.
Comments