ദേശീയപാതയോരത്തെ മദ്യാശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെ.സി.ബി.സി) സുപ്രീം കോടതിയിലേക്ക്. ചേര്‍ത്തല - തിരുവനന്തപുരം, കുറ്റിപ്പുറം - വളപട്ടണം പാതകള്‍ക്ക് ദേശീയപാതാ പദവിയില്ലെന്ന കേന്ദ്ര വിജ്ഞാപനം ചൂണ്ടിക്കാട്ടി ബാര്‍ ഉടമകള്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ പാതയോരത്തെ മദ്യശാലകള്‍ വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെയാണ് കെ.സി.ബി.സി രംഗത്തെത്തിയിട്ടുള്ളത്.
Comments