ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫ് നേതാക്കളെന്ന ആരോപണവുമായി സിപിഐ. ഹരിപ്പാട് ഭൂമി വാങ്ങിക്കൂട്ടാൻ യുഡിഎഫ് നേതാക്കൾ സഹായം ചെയ്തു . ഇതിന് അന്യസംസ്ഥാനങ്ങളിൽ ബന്ധമുള്ള മുന്‍മന്ത്രിയും സഹായിച്ചു. നിരവധി ഭൂമിയിടപാടുകള്‍ക്ക് മുന്‍മന്ത്രി ഇടനിലക്കാരനെപ്പോലെ പ്രവര്‍ത്തിച്ചെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഐ നേതാവ് ടി ജെ ആഞ്ചലോസ് ആരോപിച്ചു. അതിനിടെ ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധനയില്‍ പത്ത് കോടിയുടെ ഭൂമിയിടപാടിന്റെ രേഖകൾ കണ്ടുകിട്ടി . ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ് ഇവ ലഭിച്ചത്.
Comments