കശാപ്പിനായി കന്നുകാലികളെ കാലിചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ച ഉത്തരവിലെ ആശയക്കുഴപ്പം ഒഴിവാക്കി വ്യക്തവരുത്താന്‍ വിജ്ഞാപനം ഉടനടി ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്ഷവര്ധന്. 'സംശയങ്ങള്‍ തീര്‍ത്ത് വിജ്ഞാപനത്തില്‍ തിരുത്തലുകള്‍ വരുത്തും. തെറ്റിദ്ധാരണകളും തെറ്റായ വ്യാഖ്യാനങ്ങളും സംശങ്ങളും നീക്കി വിജ്ഞാപനം ഉടനടി ഭേദഗതി ചെയ്യും. തുകല്‍ വ്യവസായങ്ങളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും ലഭിച്ച ഒട്ടേറെ പരാതികള്‍ പരിശോധിച്ചു വരികയാണ്' മന്ത്രി പറഞ്ഞു.
Comments