വിമാനത്താവള നിര്‍മാണത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകർ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. പോലീസുകാരടക്കം ഏതാനും പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പോലീസുമായി ഏറ്റുമുട്ടിയ സമരക്കാര്‍ മൂന്ന് പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. താനെ- ബദ്ലാപുര് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയ സമരക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ചു.
Comments