കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ മൊഴി വീണ്ടുമെടുത്തു. എഡിജിപി ബി. സന്ധ്യയാണ് ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ സിനിമാ മേഖലയില്‍നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് വീണ്ടും മൊഴിയെടുത്തത്. കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയില്‍ നിന്ന് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയും പറയുകയും തടവുകാരില്‍ നിന്ന് ഇക്കാര്യമറിഞ്ഞ ജയില്‍ അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വിവരം പറയുകയുമായിരുന്നു. പോലീസ് ജയിലിലെത്തി ഇതു സംബന്ധിച്ച് മൊഴിയെടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments