നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി ജയിലില്‍വെച്ച് നടന് ദിലീപിന് എഴുതിയതാണെന്ന് കരുതുന്ന കത്ത് പുറത്ത്. വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത് കൊടുത്തുവിടുന്നതെന്നും കത്ത് കൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും കത്തില്‍ പറയുന്നു. എന്റെ ജീവിതം നശിച്ചു, പക്ഷെ ഞാന്‍ ഇതുവരെ ചേട്ടനെ കൈവിട്ടിട്ടില്ല. ചേട്ടന് എല്ലാം ആലോചിച്ച് ചെയ്യണം എന്നും കത്തില്‍ എഴുതിയിരിക്കുന്നു. തന്റെ ഒരു സുഹൃത്തു വഴി കത്തിന്റെ കോപ്പി ലഭിച്ചതായി ദിലീപ് പറഞ്ഞിരുന്നു. ഫോണ്‍ റെക്കോഡുകള്‍ക്കൊപ്പം കത്തും ദിലീപ് പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ജയിലില്‍ തനിക്കൊപ്പം കഴിഞ്ഞിരുന്ന വിഷ്ണുവിന്റെ കൈവശമാണ് പള്‍സര്‍ സുനി കത്ത് കൊടുത്ത് വിട്ടത്. ഇതു സംബന്ധിച്ച അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചു
Comments