കരമടച്ച് കിട്ടാത്തതില്‍ മനം നൊന്ത് ചെമ്പനോടെ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ മരണം കുടുംബ പ്രശ്നമാക്കാന്‍ ശ്രമമെന്ന് ജോയിയുടെ സഹോദരന് ജോണ്സണ്. ജോയിയുടെ മറ്റൊരു സഹോദരന് ജിമ്മിയുമായി ചില പ്രശ്നമുണ്ടായിരുന്നതായി ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ജിമ്മിയോട് പോലീസ് സ്റ്റേഷനില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജോണ്സണ് വിശദീകരണവുമായി രംഗത്തെത്തിയത്.
Comments