അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നടന് മുകേഷ് സ്വീകരിച്ച നിലപാടിനെതിരെ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തി. നടി അക്രമിക്കപ്പെട്ട സംഭവം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചേദ്യങ്ങളോട് ഇന്നലെ രൂക്ഷമായാണ് മുകേഷ് പ്രതികരിച്ചത്. അമ്മയുടെ യോഗത്തിൽ നടത്തിയ പ്രസ്താവന ഒഴിവാക്കാമായിരുന്നുവെന്ന് ജില്ലാ കമ്മിറ്റി നിരീക്ഷിച്ചു. മുകേഷ് നാളെ കൊല്ലത്ത് എത്തിയ ശേഷം ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു
Comments