പള്‍സര്‍ സുനി ദിലീപ് അഭിനയിക്കുന്ന ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയതായി സൂചന.അതേസമയം പൾസർ സുനി ലൊക്കേഷനിൽ വന്നതായി അറിവില്ലെന്ന് ചിത്രത്തിന്റെ സംവിധായകന് കെ.ബിജുപറഞ്ഞു. ലൊക്കേഷനായ തൃശൂർ കിണറ്റിങ്ങൽ ടെന്നിസ് അക്കാദമിയിലാണ് പള്‍സര്‍ സുനി എത്തിയത്. ഇതുസംബന്ധിച്ച ഫോട്ടോകള്‍ പോലീസ് പിടിച്ചെടുക്കുകയും ക്ലബിലെ ജീവനക്കാരെ ചോദ്യംചെയ്യുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടി ക്ലബ്ബിലെ ഹെല്‍ത്ത് സെന്ററില്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഡ്രൈവറായോ ലൊക്കേഷനിലെ മറ്റേതെങ്കിലും ജോലിക്കാരനായോ പള്‍സര്‍ സുനിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബിജു പറഞ്ഞു. തൃശൂരിലെ മൂന്ന് ക്ലബ്ബുകളിലായാണ് ഷൂട്ടിങ് നടന്നത്. കൂടുതല്‍ അന്വേഷണം നടത്തിയിട്ട് മാത്രമേ പ്രതികരിക്കാനാവൂ എന്നും ബിജു പറഞ്ഞു. ദിലീപും പ്രതി പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷന്‍ കീഴില്‍ വന്നു എന്നതിനെ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പള്‍സര്‍ സുനി സിനിമാ ലൊക്കേഷനില്‍ നില്ക്കുന്ന ചിത്രങ്ങള്‍ ലഭിച്ചത്. 2016 നവംബര്‍ 13നാണ് ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷന്‍ കീഴിലെത്തിയത്.
Comments