നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍. നടന് ദിലീപ്, നടി കാവ്യയുടെ അമ്മ ശ്യാമള, നാദിര്‍ഷ എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട ചില ശാസ്ത്രീയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നീക്കം. ഈ മൂന്നുപേരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണം മുന്നോട്ടുപോകാന്‍ ഈ മൂന്നുപേരെയും ഉടന്‍ ചോദ്യം ചെയ്തേ മതിയാകു. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിച്ചതായാണ് സുനില്‍കുമാറിന്റെ മൊഴി. സ്ഥാപനം കാവ്യയുടേതായിരുന്നെങ്കിലും, കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശ്യാമളയാണെന്ന നിഗമനത്തിലാണിത്. സുനില്‍കുമാറുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞ മാഡം ശ്യാമളയാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Comments