സുഖോയ് വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട ഫ്ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിന്റെതെന്ന് പേരില്‍ വീട്ടിലെത്തിച്ച പെട്ടിയില്‍ മൃതദേഹമില്ലായിരുന്നെന്ന വെളിപ്പെടുത്തലുമായി മാതാപിതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്കി. എ സമ്പത്ത് എംപി വഴിയാണ് പരാതി നല്‍കിയത്. അച്ചുദേവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അപകടം നടന്ന ആദ്യ മണിക്കൂറില്‍ പ്രതികൂല കാലാവസ്ഥയെന്നു പറഞ്ഞ് തിരച്ചില്‍ നടത്തിയില്ല. രണ്ടു ദിവസം കഴിഞ്ഞായിരുന്നു തിരച്ചില്‍. അച്ചുവിന്റേതെന്ന പേരില്‍ വീട്ടിലേയ്ക്ക് അയച്ചത് കാലി ശവപ്പെട്ടിയായിരുന്നു.
Comments