ജമ്മു കശ്മീരിലെ ഇന്ത്യന്‍ സൈനികന് പാകിസ്താന് തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതായി സംശയം. ടെറിട്ടോറിയല്‍ ആര്‍മി സൈനികനായ സഹൂര്‍ അഹമ്മദ് തോകര് ആണ് ദിവസം രാത്രി മുതല്‍ ബാരാമുള്ള ക്യാമ്പില്‍നിന്ന് അപ്രത്യക്ഷനായത്. എകെ- 47 തോക്കും വെടിക്കോപ്പുകളുമായാണ് ഇയാള്‍ കടന്നതെന്നാണ് പോലീസ് പറയുന്നത്. പുല്‍വാമ സ്വദേശിയായ സഹൂര്‍ അഹമ്മദ് ടെറിട്ടോറിയല്‍ ആര്‍മിയുടെ 173 ബറ്റാലിയനില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ സൈനികനായിരുന്നു സഹൂര്‍ അഹമ്മദ്. ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
Comments