നടിയെ അക്രമിച്ച കേസില്‍ മുന്‍ ഡിജിപി ടിപി. സെന്‍കുമാറിന്റെ വിമര്‍ശനങ്ങളെ തള്ളി പോലീസ് മേധാവി ലോക്നാഥ് ബഹ്റ. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ബഹ്റ പറഞ്ഞു.എഡിജിപി ബി.സന്ധ്യക്ക് നല്കിയ കത്തിലാണ് ഡിജിപിയുടെ പ്രശംസ. അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി കരുതുന്നു. ശരിയായ ദിശയിലാണ് അന്വേഷണം പോകുന്നത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ബഹ്റ കത്തില്‍ പറയുന്നു. ഇതുവരെയുള്ള പോക്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്രകശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ബഹ്റ നല്കിയ കത്തില്‍ വ്യക്തമാക്കി.
Comments