നടിയെ ആക്രമിച്ച കേസില്‍ താന്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. വാരികയിൽ വന്ന തന്റെ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അര്‍ധ സത്യങ്ങള്‍ മാത്രമാണ് അച്ചടിച്ചു വന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. ദിലീപിനെ ചോദ്യം ചെയ്യുന്ന സമയം കൃത്യമായ തെളിവില്ലായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. തെളിവ് ശേഖരിച്ചിട്ട് വേണമായിരുന്നു ചോദ്യം ചെയ്യാന്‍. തെളിവും സംശയവും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
Comments