അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം ഇന്നസെന്റും മുകേഷുമടക്കമുളള താരങ്ങള്‍ പ്രതികരിച്ച രീതി ശരിയല്ലെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് താരങ്ങള്‍ പ്രതികരിച്ച രീതിയ ശരിയായില്ലെന്ന് കോടിയേരി പറഞ്ഞു. സിനിമയല്ല ജീവിതമെന്ന താരങ്ങള്‍ ഇപ്പോള്‍ മനസിലാക്കിയിരിക്കും. പൊതുയോഗത്തില്‍ താരങ്ങളും ശ്രദ്ധിക്കണമെന്നും സംഘടനയെ സംഘടനയായേ ജനങ്ങള്‍ കാണുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ആദ്യഘട്ടത്തില്‍ ഗൂഢാലോചനയെ കുറിച്ച് സൂചനയില്ലായിരുന്നു. പുതിയ വിവരങ്ങള്‍ പൊലീസിന് ഇപ്പോള്‍ ലഭിച്ചു, അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണമെന്നും മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
Comments