കേന്ദ്രസർക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനം സുപ്രീംകോടതി രാജ്യവ്യാപകമായി സ്റ്റേ ചെയ്തു. വിജ്ഞാപനത്തിൽ കൂടുതൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് രാജ്യവ്യാപകമായി നിലനിൽക്കുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വിജ്ഞാപനത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ആശങ്കകൾ പരിഹരിച്ച് ഓഗസ്റ്റ് അവസാനം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും. വിജ്ഞാപനത്തിനെതിരേ നിരവധി പേർ ഹർജികളുമായി സമീപിച്ചിട്ടുണ്ട്. പരാതികളെല്ലാം പരിഗണിച്ചായിരിക്കും പുതിയ വിജ്ഞാപനമെന്നും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.
Comments