ചൈനയെ മുഴുവന്‍ ചാരമാക്കാന്‍ ശേഷിയുള്ള ആണവ മിസൈല്‍ ഇന്ത്യ വികസിപ്പിക്കുന്നതായി അമേരിക്ക. ഇന്ത്യയുടെ ആണവായുധ പദ്ധതി ഇതുവരെ പരമ്പരാഗത ശത്രുക്കളായ പാക്കിസ്ഥാനെ ലക്ഷ്യമിട്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ചൈനയെ ലക്ഷ്യമിട്ടാണെന്നും അമേരിക്കന്‍ ആണവായുധ വിദഗ്ധര്‍ ആഫ്റ്റര്‍ മിഡ്നൈറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ജൂലൈ-ഓഗസ്റ്റ് മാസത്തെ പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് ചൈന മുഴുവന്‍ പരിധിയില്‍ വരുന്ന ആണവായുധ മിസൈല്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യ ഇപ്പോഴെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കന്നു. 150 മുതല്‍ 200 വരെ ആണവ പോര്മുനകള്ക്കാവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിച്ച ഇന്ത്യ ഇതുപയോഗിച്ച് ഇതുവരെ 120-130 ആണവായുധങ്ങള്‍ മാത്രമാണ് നിര്‍മിച്ചിരിക്കുന്നതെന്നും പ്ലൂട്ടോണിയം ശേഖരം പൂര്‍ണായും അണ്വായുധങ്ങളാക്കി ഇന്ത്യ മാറ്റിയിട്ടില്ലെന്നും യുഎസ് ആണവ ശാസ്ത്രജ്ഞരായ ഹന്‍സ് എം കിര്സ്റ്റെന്സന്, റോബര്‍ട്ട് എസ് നോറിസ് എന്നിവര്‍ 'ഇന്ത്യന്‍ ന്യൂക്ലിയാര്‍ ഫോഴ്സസ് 2017' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
Comments