നടന് ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന സംശയമുണ്ടെന്ന് സഹോദരന് സത്യനാഥ്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിനല്‍കുമെന്നും സത്യനാഥ് പറഞ്ഞു. കൊലപാതകത്തിന് സിനിമയുമായി ബന്ധമുണ്ട്. ശിക്കാര്‍ സിനിമയുടെ ലൊക്കേഷനില്‍ നടന്ന മരണം അറിയിച്ചത് പോലിസാണ്. എന്നാല്‍ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ തര്‍ക്കത്തെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും സത്യനാഥ് ആരോപിക്കുന്നു. ശ്രീനാഥിന്റെ മൃതദേഹത്തിലെ മുറിവുകള്‍ പോലീസ് വേണ്ടരീതിയില്‍ പരിശോധിച്ചില്ലെന്നും ശ്രീനാഥിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടതില്‍ ദുരൂഹതയുള്ളതായും സത്യനാഥ് പറയുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ ശ്രീനാഥിന്റെ സംസ്കാരത്തിനെത്തിയില്ല. വ്യക്തിബന്ധമുണ്ടായിട്ടും നടന് മോഹന്‍ലാല്‍ പോലും സംസ്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ലെന്നും സഹോദരന് ആരോപിച്ചു.
Comments