ന്യൂഡൽഹി ∙ ഗോ സംരക്ഷണത്തിന്റെ പേരിൽ ക്രമസമാധാനം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബീഫ് കൊണ്ടുപോയെന്നോ ഉപയോഗിച്ചുവെന്നോ ആരോപിച്ച് ആളുകളെ ജനക്കൂട്ടം ക്രൂരമായി മർദിക്കുകയും ചിലർക്ക് ജീവൻ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് ചേർന്ന സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ഗോ സംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദേശം നൽകിയെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാർ അറിയിച്ചു.
Comments