കണ്ണൂർ : ജില്ലയിലെ നഴ്സിങ് കോളജുകളിലെ വിദ്യാർഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.തിങ്കളാഴ്ച മുതലാണ് ഉത്തരവ് നടപ്പിലാക്കേണ്ടത്. യാത്രാ ചെലവിനും ഭക്ഷണത്തിനുമായി ഒരു വിദ്യാര്‍ഥിക്ക് ദിവസവും നൂറ്റിയമ്പത് രൂപ വീതം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ജില്ലയിലെ ഒൻപത് ആശുപത്രികളിലാണ് നഴ്സിങ് വിദ്യാർഥികളെ നിയോഗിച്ചിരിക്കുന്നത്. ആശുപത്രികളിൽ എത്തുന്ന വിദ്യാർഥികളുടെ ജോലിക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഒൻപത് സ്വകാര്യ ആശുപത്രികളുടെയും പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Comments