രാഷ്ട്രത്തിന്റെ പ്രഥമ പൗരനായി ചുമതലയേറ്റ ശേഷം ഹ്രസ്വമായ പ്രസംഗമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയത്. പക്ഷെ അപ്പോഴും രാഷ്ട്രത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും ജനാധിപത്യ ബോധത്തെയും ലിംഗസമത്വത്തെയും പരാമർശിച്ചായിരുന്നു പ്രസംഗം. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ ചെല്ലികൊടുത്ത സത്യവാചകം ഏറ്റു പറഞ്ഞ ശേഷമായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചത്. കെ.ആര്.നാരായണന് ശേഷം ദളിത് വിഭാഗത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യത്തെയാളാണ് രാംനാഥ് കോവിന്ദ്.
Comments