അക്രമിക്കപ്പെട്ട നടിക്കെതിരായി മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ അന്വേഷണം തുടങ്ങി. എഡിജിപി ബി. സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരത്തെ സ്ത്രീ കൂട്ടായ്മ നല്കിയ പരാതിയിലാണ് അന്വേഷണം. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടിയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് കേസ്. ഡിജിപിയാണ് പരാതി എഡിജിപി ബി സന്ധ്യയ്ക്ക് കൈമാറിയത്. ഇതു സംബന്ധിച്ച് സെന്‍കുമാറില്‍നിന്ന് മൊഴിയെടുക്കുമെന്നാണ് വിവരം.
Comments